വിപ്ലവസൂര്യനു വിട
മരണം അനിവാര്യമായ ഒന്നാണ്, ഒരാൾ തന്റെ രാജ്യത്തോടും ജനങ്ങളോടുമുള്ള കടമ നിർവഹിച്ചു കഴിഞ്ഞാൽ അയാൾക്ക് സമാധാനത്തോടെ വിശ്രമിക്കാം. 2004 ലെ ഒരു പുലർകാലം, ഞാനും സബീഷും തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റിയിൽ യാത്ര ചെയ്യുകയാണ്. തിരുവനന്തപുരത്ത് ചെന്ന് പ്രതിപക്ഷ നേതാവ് സഖാവ്.വി.എസ്.അച്യുതാനന്ദനെ കാണണം. ഉദ്ദേശം, പുതിയതായി നിർമ്മിച്ച സോഫ്ട്വെയർ അതിന്റെ സാധ്യതകൾ, അതെങ്ങിനെ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്കു ഗുണകരമാകും എന്ന കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കണം. ലക്ഷ്യം ഇതാണെങ്കിലും ഇതെങ്ങനെ നടപ്പിലാക്കും എന്നു അറിയില്ലായിരുന്നു. വി.എസ്സ് അന്ന് പൊതു ഇടങ്ങളിലെല്ലാം സ്വതന്ത്ര സോഫ്ട്വെയറുകൾ പ്രചരിപ്പിക്കുന്നതിനെ പറ്റി ഒക്കെ ഒരുപാട് സംസാരിക്കുമായിരുന്നു. അദ്ദേഹത്തെ കാണാൻ നേരത്തേ ഉള്ള അനുമതി ഒന്നുമില്ലായിരുന്നു. ഏതാണ്ട് ആലപ്പുഴ എത്തിയപ്പോഴാണു, സുകുമാരൻ വൈദ്യർ എന്നൊരാളെ ട്രെയിനിൽ വച്ചു പരിചയപ്പെടുന്നത്.
[Read More]